Tribute to Malayalam Cinema- Saikumar

വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വിടര്‍ന്ന അതുല്ല്യ നടന്.. കൊട്ടാരക്കര ശ്രീധരന് നായര്‍ എന്ന മഹാ നടന്റെ മകന്, സായ്കുമാര്.. സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിംഗ് ആയിരുന്നു സായ്കുമാര് എന്ന നടന്റെ അഭിനയജീവിതത്തിന്റെ യഥാര്‍ത്ഥ തുടക്കം.. നായക-വേഷത്തില്‍ നിന്നും പിന്നീട് വില്ലന്‍ വേഷത്തിലേയ്ക്ക് മാറിയ സായ്കുമാര് മലയാളത്തിലെ ഏറ്റവും നല്ല വില്ലന്മാരില് ഒരാളായി..ഹൈദര്‍ അലി ഹസ്സന്, സത്യദാസ്, വാസുവണ്ണന്, തുടങ്ങിയവ ഈ അതുല്ല്യനടന്റെ നടന മികവിന്റെ പ്രതീകങ്ങള്‍.. ആഗതന് എന്ന ചിത്രത്തിലെ സത്യരാജിനും, തിളക്കത്തിലെ ത്യാഗരാജനും അണിയറയ്ക്ക് പിന്നില്‍ ശബ്ദം നല്‍കിയത് സായ്കുമാര് ആണെന്നത് അധികമാരും അറിയാത്ത സത്യം!!!