Tribute to Malayalam Cinema- Salim Kumar

Tribute To salim Kumar

മിമിക്രിയിലൂടെ മലയാളത്തിലേയ്ക്ക് കടന്നുവന്ന് ഹാസ്യത്തിന്‍റെ വഴിയില്‍ തന്‍റേതായ ഇരിപ്പിടം ഉറപ്പിച്ച വ്യക്തിയാണ് സലിം കുമാര്‍.. സ്വന്തമാണ് എന്ന് കരുതി മുതല്‍ ഫയര്‍മാന്‍ വരെ എത്തിനില്‍ക്കുന്ന സിനിമാജീവിതത്തില്‍ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ തന്‍റെ സാന്നിധ്യം അറിയിച്ചു ഈ മഹാനടന്‍.. ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ സലിം കുമാര്‍ മികച്ച സഹനടന്‍ മികച്ച ഹാസ്യതാരം എന്നീ വിഭാഗത്തിലും സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ 3 അവാര്‍ഡുകളും നേടിയ ഒരേയൊരു നടനും സലിം കുമാറാണ്…!!