Tribute to Malayalam Cinema- Shobhana

മലയാളം,തമിഴ്, തെലുംഗ് , ഹിന്ദി, കന്നഡ. ഇംഗ്ലീഷ് എന്നിങ്ങനെ നിരവധി ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രിയാണ് ശോഭന ചന്ദ്രകുമാര്‍ പിള്ള എന്ന ശോഭന!!മികച്ച അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകികൂടിയാണ് ശോഭന.. 1984ല്‍ ഏപ്രില്‍ 18 എന്ന സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന ശോഭന 2000ത്തില്‍ പുറത്തിറങ്ങിയ വല്ല്യേട്ടന് എന്ന ചിത്രത്തോടെ ഏറെക്കാലം അഭിനയരംഗത്തുനിന്നും വിട്ടുനിന്നു… പിന്നീട് 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാവുകയായിരുന്നു.. 2006ല്‍ പദ്മശ്രീ പുരസ്കാരവും 2014ല്‍ കലാരത്ന പുരസ്കാരവും നല്കി ഈ കലാകാരിയെ സംസ്ഥാനം ആദരിച്ചു!!