Tribute to Malayalam Cinema- Siddique

Tribute to Siddique

മലയാള സിനിമയില്‍ വിരോധികള്‍ ഇല്ലാത്ത ചുരുക്കംചില നടന്മാരില്‍ ഒരാളാണ് ഈ അഭിനയപ്രതിഭ- സിദ്ധിക്ക്.. വില്ലനായും, സ്വഭാവനടനായും, നായകനായും, ഹാസ്യനടനായും സിദ്ധിക്ക് എന്നും നമ്മെ അത്ഭുതപ്പെടുത്തി.. 80കളില്‍ മലയാള സിനിമയില്‍ എത്തിയിരുന്നെങ്കിലും 90കളുടെ തുടക്കമായിരുന്നു സിദ്ധിക്ക് എന്ന നടന്‍റെ ഭാഗ്യകാലം.. സിംഹവാലന്‍ മേനോന്‍, മുഖമുദ്ര, മിമിക്സ് പരേഡ്, വെല്‍ക്കം ടു കൊടെക്കനാല്‍, കാവടിയാട്ടം എന്നീ ചിത്രങ്ങളിലൂടെ തന്‍റെ അഭിനയ പ്രതിഭ തെളിയിച്ച സിദ്ധിക്ക് ആദ്യമായി വില്ലന്‍ വേഷം ചെയ്തത് അയലത്തെ അദ്ദേഹം എന്ന ചിത്രത്തിലാണ്.. ആക്ഷന്‍ റോളുകളും തനിക്ക് ചേരുമെന്ന് എകലവ്യനിലൂടെ നമുക്ക് കാണിച്ചുതന്നു ഇദ്ദേഹം..