Tribute to Malayalam Cinema- Sukumari

1951ല്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന സുകുമാരിയമ്മയുടെ ആദ്യ മലയാളം ചിത്രം 56ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് ആയിരുന്നു.. നായികയായും സഹനടിയായും അമ്മയായും അരനൂറ്റാണ്ട് കാലം മലയാളത്തില്‍ നിറഞ്ഞുനിന്നു ഈ പ്രതിഭാസം.. അമ്മ വേഷങ്ങളിലെ വൈവിധ്യമായിരുന്നു സുകുമാരി കുശുമ്പിയായും മോഡേണ്‍ അമ്മയായും, സ്നേഹസമ്പന്നയായും ഇവര്‍ പ്രേക്ഷകപ്രീതി നേടി.. നൂറിലധികം തമിഴ് ചിത്രങ്ങളിലും, നാല്‍പ്പതിലധികം തെലുംഗ് ചിത്രങ്ങളിലും ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച സുകുമാരി ഒരു ബംഗാളി ചിത്രത്തിലും മുഖംകാണിച്ചു.. 2003ല്‍ ഈ നടനവിസ്മയത്തെ രാഷ്ട്രം പദ്മശ്രീ നല്കി ആദരിച്ചു!!