Tribute to Malayalam Cinema- Suresh Gopi

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ കടന്നുവന്ന് നായക പദവിയിലേയ്ക്ക് എത്തിപ്പെട്ട സുരേഷ് ഗോപിനാഥന് എന്ന നമ്മുടെ സുരേഷ് ഗോപി.. ഒരു ശരാശരി മലയാളിയെ പോലീസ് ആക്കാന്‍ ഒറ്റ സുരേഷ് ഗോപി ചിത്രം കണ്ടാല്‍ മതി എന്നതാണ് സത്യം, കാരണം പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ പ്രാവീണ്യം അത്രയാണ്.. ശ്രീനിവാസന്റെ തൂലികയില്‍ വിരിഞ്ഞ ആനവാല് മോതിരമാണ് സുരേഷ് ഗോപി ആദ്യമായി പോലീസ് വേഷത്തില്‍ അഭിനയിച്ച ചിത്രം!! കളിയാട്ടം എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനത്തിലൂടെ 1998ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേയ്ക്ക് കൊണ്ടുവന്ന സുരേഷ് ഗോപി ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി!!