Tribute to Malayalam Cinema- Thilakan

Tribute to Thilakan

അഭിനയകലയുടെ തിലകക്കുറി, മലയാളത്തിന്‍റെ സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍.. 1972ല്‍ പെരിയാര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന തിലകന്‍ മലയാളത്തിലെ പകരക്കാരനില്ലാത്ത ഒരത്ഭുത പ്രതിഭാസമായിരുന്നു, ശക്തമായ കഥാപാത്രങ്ങളിലൂടെ തിലകന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി, സ്പടികത്തിലെ ചാക്കോ മാഷായും മൂക്കില്ലാ രാജ്യത്തിലെ കേശുവായും വെള്ളിത്തിരയില്‍ പ്രകമ്പനങ്ങള്‍ തീര്‍ത്ത തിലകന്‍ ഹാസ്യവും വില്ലത്തരവും തനിയ്ക്ക് ഒരുപോലെ വഴങ്ങുമെന്ന് നമുക്ക് കാണിച്ചുതന്നു… 2009ല്‍ ഈ അഭിനയ കുലപതിയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു!!