Tribute to Malayalam Cinema- Vijayaraghavan

1973ല്‍ കാപാലിക എന്ന മലയാളം ചിത്രത്തിലൂടെ അഭിനയജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ച വിജയരാഘവന് ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സ്ഥിരം സാന്നിധ്യമാണ്.. നാടകാചാര്യന് എന്‍ എന്‍ പിള്ളയുടെ മകനാണ് ഈ നടനപ്രതിഭ. നായകനായും, വില്ലനായും, ഹാസ്യതാരമായും സിനിമാ ആസ്വാദകരുടെ ആരാധന പിടിച്ചുപറ്റി ഈ അതുല്യനടന്.. ഏത് വേഷവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരില് ഒരാളാണ് വിജയരാഘവന്.