Kanal – Malayalam Movie Review

കനല്
എസ്.സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ പദ്മകുമാര്‍ ഒരുക്കിയ സസ്പെന്‍സ് ത്രില്ലര്‍ മൂവിയാണ് കനല്.. നിഷ്കളങ്കതയും വില്ലത്തരവും നിറഞ്ഞ ലാലേട്ടന് കഥാപാത്രത്തിനെ ഒരുപാട് പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്..
പശ്ചാത്തലത്തില്‍ പ്രിഥ്വിരാജിന്റെ ശബ്ദ അകമ്പടിയോടെയാണ് ഈ കഥ തുടങ്ങുന്നത്, പദ്മകുമാര്‍ ചിത്രങ്ങളുടെ മുഖമുദ്രയായ പ്രതികാരം തന്നെയാണ് ഈ ചിത്രത്തിന്റെയും ഇതിവൃത്തം..
നാല് ദിശകളില്‍ നിന്നുമായുള്ള ആളുകള്‍ ഇവിടെ കഥാപാത്രങ്ങളാകുന്നു. ജോണ്‍ ഡേവിഡ് എന്ന ലാലേട്ടന് കഥാപാത്രം തന്റെ ജീവിതം മാറ്റിമറിച്ചവരോട് പ്രതികാരം ചെയ്യാനെത്തുന്നു, വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രത്തോട് മോഹന്‍ലാല്‍ നൂറ് ശതമാനം നീതി പുലര്‍ത്തി എന്ന് തന്നെ വേണം പറയാന്‍, അത്രയ്ക്കായിരുന്നു ലാലേട്ടന്റെ കാഥാപാത്രാവിഷ്കാരം.
ലാലേട്ടനൊപ്പം ആനന്ദരാമന്‍ എന്ന കഥാപാത്രമായി അനൂപ് മേനോനും ചേരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ജോണ്‍ ഡേവിഡിന്റെയും ആനന്ദരാമന്റെയും ജീവിതത്തിന്റെ ഫ്ലാഷ്ബാക്കാണ് ചിത്രത്തിന്റെ ആദ്യ പകുതി. പ്രേക്ഷകരെ ആകാംഷയില്‍ നിര്‍ത്തി ആദ്യ പകുതി അവസാനിച്ചപ്പോള്‍, അതിനേക്കാള്‍ മികച്ച രീതിയില്‍ രണ്ടാം പകുതി അവതരിപ്പിക്കാനും സംവിധായകന് സാധിച്ചു. ആദ്യാവസാനം കഥയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയവും.
കുരുവിള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അതുല്‍ കുല്‍ക്കര്‍ണിയും പ്രേക്ഷക ശ്രദ്ധ നേടി.. കൂടാതെ നായികാ വേഷം ചെയ്ത ഹണി റോസ്, ഷീല എബ്രഹാം, പ്രതാപ് പോത്തന്, അതിഥിയായെത്തിയ ഇന്നസെന്റ്, കൊച്ചുപ്രേമന് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു.. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ അനുഭവപ്പെട്ട ഇഴച്ചില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലാലേട്ടന് എന്ന അഭിനയ-വിസ്മയത്തിന്റെ മികവ് വിളിച്ചോതുന്നതാണീ ചിത്രം!