Malayalam Funny review- Laila O Laila

ലൈല ഓ ലൈല

മലയാളത്തിലെ ഒരു ഒലിപ്പീര്-തീവ്രവാദ കഥയാണിത്.. വളരെ വളരെ ചെറുപ്പക്കാരനായ ലാലേട്ടന്‍ തന്നെക്കാള്‍ ഇരട്ടിയിലേറെ പ്രായം തോന്നിയ്ക്കുന്ന അമല പോള്‍ എന്ന പെങ്കൊച്ചിന്റെ പിറകെ നടക്കുന്നതാണ് ഇതിന്റെ പ്രമേയം. ആരോടും പറയാനാകാത്ത വല്ലാത്തൊരു ജോലിക്കാരനാണ് ലാലേട്ടന്‍, ജോലികള്‍ ഇതൊക്കെയാണ് പൊടിപാറ്റി കാറോടിക്കണം, കമ്പ്യൂട്ടര്‍ പാസ്സ്‌വേര്‍ഡ് ഊഹിച്ച് കണ്ടുപിടിക്കണം, തീവ്രവാദികളെ കണ്ടുപിടിക്കണം എന്നൊക്കെയാണ് പുള്ളിയുടെ ജോലികള്‍! ഇതൊക്കെ ഒരു മനുഷ്യനോട് പറയാന്‍ കൊള്ള്വോ? ഛെ!! എനിയ്ക്ക് തന്നെ നാണം വരുന്നു, പിന്നെയാ പാവം ലാലേട്ടന്‍!!!

01

പിന്നെയുള്ളത് ഒരു കില്ലറാണ്, നമ്മുടെ ശ്രിംഗാരവേലനിലെ ഷാര്‍പ്പ് ഷൂട്ടര്‍! അയാള് സാഗര്‍ ഏലിയാസ് ജാക്കി തൊട്ട് ലാലേട്ടനെ തട്ടാന്‍ നടക്കുകയാണ്..ഇത്തവണ കൊന്നേ അടങ്ങുള്ളു എന്നാണ് പറയുന്നത്.. പത്തടി ദൂരത്തില്‍ നിന്നാല്‍പ്പോലും വെടിവച്ചാല്‍ കൊള്ളാത്ത ഇവനെയൊക്കെ ആരാണാവോ തീവ്രവാദി ഗ്രൂപ്പില്‍ എടുത്തത്? ചുമ്മാതല്ല ഈ വിഭാഗം പച്ചപിടിയ്ക്കാത്തത്!!!

02

ഈ കില്ലറെ ലാലേട്ടന്‍ കഷ്ടപ്പെട്ട് അതി സാഹസികമായി കീഴടക്കി തന്‍റെ രഹസ്യ സങ്കേതത്തില്‍ പൂട്ടിയിടുന്നു! ഈ സമയം തീവ്രവാദിക്ക് ഭക്ഷണവുമായി ഒരു മാന്യന്‍ വരുന്നു, ഒരു തോക്കും, വില്ലനെ പൂട്ടിയ ചെയിന്‍ അഴിയ്ക്കാനുള്ള താക്കോലും പിന്നെ രണ്ട് കയ്യിലും ഭക്ഷണവുമായാണ് പുള്ളി വരുന്നത്! “ചേട്ടാ എന്റെ രണ്ട് കയ്യിലും സാധനമാ ഈ തോക്കൊന്ന്‍ പിടിക്ക്വോ?’’ എന്ന് ചോദിക്കുമ്പോലെ അയാള്‍ അടുത്തേക്ക് വരുമ്പോഴേയ്ക്കും തീവ്രവാദി അയാളെ തട്ടി അവിടുന്ന് രക്ഷപ്പെടുന്നു! കാലാകാലങ്ങളായി അവിടെ രഹസ്യം നടത്തുന്ന ലാലേട്ടന് പോലും അറിയില്ല ആ കെട്ടിടത്തിലെ ഊടുവഴികള്‍, അതെല്ലാം തീവ്രവാദി എങ്ങനെ മനസ്സിലാക്കി എന്നത് പ്രേക്ഷകരുടെ ബുദ്ധിമണ്ഡലത്തിലേയ്ക്ക് ജോഷി സാര്‍ എറിഞ്ഞ ഒരു ചോദ്യമായി അവശേഷിക്കുന്നു!! എങ്കിലും ലാലേട്ടന്‍ വിടുന്നില്ല! തീവ്രവാദിയെ ചേസ് ചെയ്യുന്നു, ഇതുകണ്ട തീവ്രവാദി ഇയാള്‍ പിടിക്കുന്നതിലും നല്ലത് മരിക്കുന്നതാ എന്ന് കരുതി പുഴയിലേയ്ക്ക് കാറ്പിടിച്ച് പോകുന്നു!! വില്ലന്‍ ചത്തോ എന്ന് പ്രേക്ഷകര്‍ ഭയക്കുന്നു!!

ശേഷം ബാക്കിയുള്ള തീവ്രവാദികളെ പിടികൂടാന്‍ ലാലേട്ടന്‍ സത്യരാജിന്റെ നേതൃത്തത്തില്‍ സ്വന്തം ഭാര്യയെ വച്ച് ഒരു പുതിയ “തീവ്രവാദി പിടികൂടന സിദ്ധാന്തം” ആവിഷ്കരിക്കുകയും ക്ലൈമാക്സില്‍ ലാലേട്ടന്റെ ഭാര്യയെ തീവ്രവാദികള്‍ പിടികൂടുകയും ഏതോ ഒരു വീട്ടില്‍ ഒരു കസേരയില് കെട്ടിയിട്ട് ഒരു കുഞ്ഞ് ടൈംപീസ്‌.. അല്ല സോറി! ബോംബ്‌ കൊടുത്ത് ഇതൊന്ന് സൂക്ഷിക്കണേ എന്നും പറഞ്ഞ് പോകുന്നു! ലാലേട്ടന്‍ അവിടെ എത്തുന്നു.. ബോംബ്‌ കാണുന്നു! ഇതൊക്കെയെന്ത്!! പുള്ളി സോക്സിനിടയില്‍ നിന്നും കട്ടിംഗ് പ്ലെയര്‍ എടുത്ത് പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് ഏതോ ഒരു വയര്‍ കട്ട് ചെയ്യുന്നു! ബോംബ്‌ നിര്‍വീര്യമാകുന്നു!! അതിഭീകരം!!!

ശേഷം തീവ്രവാദികള്‍ പറക്കുന്ന വിമാനം വെടിവെച്ചിടാന്‍ പോകുന്ന സീന്‍ കാണിക്കുന്നു!! നേരെ നിക്കുന്നവന്‍മാര്‍ക്കിട്ട് വെടി വെച്ച് കൊള്ളിക്കാന്‍ അറിയാത്തവന്മാരാ….!!! വലിയൊരു പി.വി.സി പൈപ്പും പിടിച്ച് വിമാനം വരുന്നതും കാത്തിരിക്കുന്ന വില്ലന്മാരെ ലാലേട്ടന്‍ ഇടിച്ച് സൂപ്പാക്കുന്നു!! ഇതിനിടെ ലാലേട്ടന് വെടിയേല്‍ക്കുന്നു! അതെ! കാലാകാലങ്ങളായി നായകന് വെടിയേല്‍ക്കുന്ന ഇടത്തെ തോളിന് തന്നെ!!!!

Untitled

എല്ലാ വില്ലന്മാരെയും കൊല്ലുമ്പോള്‍ ലാലേട്ടനോട് ഒരു വില്ലന്‍ പറയുന്നു ഈ മിഷന്‍ ഒരാള്‍ തീര്‍ക്കും എന്ന്! അതെ നേരത്തെ വെള്ളത്തില്‍ വീണ് ചത്ത ഷാര്‍പ്പ് ഷൂട്ടര്‍ വില്ലന്‍!! അയാളെ ഒരിക്കല്‍ക്കൂടെ എയര്‍പോര്‍ട്ടില്‍ വച്ച് കൊന്നിട്ടാണ് മക്കളേ ഞാന്‍ വന്നതെന്ന് പറയുമ്പോള്‍ തീവ്രവാദി പ്ലിംഗുന്നു.. കൂടെ പ്രേക്ഷകരും! ശുഭം!!!