Malayalam Movie Review – Rani Padmini

റാണി പദ്മിനി
ആഷിക് അബു എന്ന സംവിധായകന്റെ സംവിധാന മികവ്, മഞ്ജു- റിമ കല്ലിങ്കല്‍ കൂട്ടുകെട്ടിലെ അഭിനയ ചാരുത, മധു നീലകണ്ഠന് എന്ന ഛായാഗ്രഹകന്റെ കയ്യൊപ്പ്.. സവിശേഷതകള്‍ ഏറെയാണ് റാണി പദ്മിനിയ്ക്ക്!!
രണ്ട് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.. ആണിന്റെ തന്റേടമുള്ള റാണിയും നാടന്‍ പെണ്‍കുട്ടിയായ പദ്മിനിയും.. ഹിമാലയം റാലി ഡ്രൈവറായ തന്റെ ഭര്‍ത്താവിനെ തേടിയുള്ള പദ്മിനിയുടെ യാത്ര റാണിയില്‍ എത്തിച്ചേരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം.. റാണിയായി റിമയും പദ്മിനിയായ് മഞ്ജുവും മത്സരിച്ച് അഭിനയിച്ചപ്പോള്‍ പദ്മിനിയുടെ ഭര്‍ത്താവായ ഗിരിയെ അവതരിപ്പിച്ച ജിനു ജോസഫും മികവ് പുലര്‍ത്തി..
മലയാളികളുടെ പ്രിയങ്കരനായ പപ്പു ചേട്ടന്റെ മകന് ബിനു പപ്പു, പ്രേമത്തിലെ പി.ടി സാറിനെ അവതരിപ്പിച്ച് കയ്യടി നേടിയ സൗബിന് ഷാഹിര്‍, കോമഡി നിറഞ്ഞ വില്ലത്തരങ്ങളുമായി ഹാരിഷ് ഖന്ന, സജിത മഠത്തില്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു, ഏല്‍പ്പിച്ച കഥാപാത്രങ്ങളെല്ലാം ഇവരുടെ കയ്യില്‍ ഭദ്രമായിരുന്നു..
കാഴ്ചകളെയും വിത്യസ്തതയെയും ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ മടുപ്പിക്കില്ല ഈ സിനിമ എന്നത് ഉറപ്പ്..!! എന്നിരുന്നാലും ചില രംഗങ്ങളിലെ വലിപ്പിക്കല് ഒഴിവാക്കാമായിരുന്നു.. നല്ലൊരു സിനിമ എന്നതിലുപരി നല്ലൊരു അനുഭൂതി എന്ന് നമുക്ക് വിശേഷിപ്പിക്കാം ഇതിനെ..