Rajamma @ Yahoo Malayalam Movie Review

രാജമ്മ @ യാഹൂ

കുന്നോളം പ്രതീക്ഷിച്ച് പോയ പ്രേക്ഷകന് ചാക്കോച്ചനും ആസിഫും തന്നത് കുന്നിക്കുരുവോളം.. മനസ്സില്ലാ മനസ്സോടെ ഒറ്റ തവണ കണ്ടിരിക്കാം അത്രമാത്രം… മലയാള സിനിമയിലെ സ്ഥിരം ക്ലീഷേ രംഗങ്ങള്‍ തീര്‍ത്ത ആവര്‍ത്തന വിരസത ഈ ചിത്രത്തെ വേണ്ടത്ര നിലവാരമില്ലാതാക്കുന്നു, LJ ഫിലിംസ് ബാനറില്‍ നാവാഗത സംവിധായകനായ രഘുരാമവര്‍മ്മയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

25tvf_rajamma_jpg_2567553f

രാജമ്മ – യോഹന്നാന്‍ ദമ്പതിമാരുടെ മക്കളാണ് മൈക്കിള്‍ രാജമ്മയും വിഷ്ണു യോഹന്നാനും ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ തെല്ലും ശ്രദ്ധയില്ലാത്ത ഈ സഹോദരങ്ങളെ ചാക്കോച്ചനും ആസിഫും അവതരിപ്പിക്കുന്നു! ആധാര സംബന്ധിയായ കാരണങ്ങളാല്‍ വില്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ വീട്ടിലേയ്ക്ക് വാടകക്കാര്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥയുടെ സാരം! നായികയായ നിക്കിയുടെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നീങ്ങുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്, തുടക്കം മുതല്‍ കഥയുടെ ഗതിയെക്കുറിച്ച് വ്യക്തമായ രൂപം പ്രേക്ഷകന് ലഭിക്കുന്നതിനാല്‍ കാര്യമായ ട്വിസ്റ്റോ സസ്പ്പെന്‍സോ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല!

bg8

ആസിഫിന്റെ നായികയായി എത്തിയ അനുശ്രിയും പ്രധാന നായികയായ നിക്കിയും കാര്യമായ അഭിനയമുഹൂര്‍ത്തങ്ങളൊന്നും കാഴ്ചവച്ചില്ല! കലാഭവന്‍ ഷാജോണ്‍, ഹരീഷ് എന്നിവരുടെ ഒറ്റപ്പെട്ട കോമഡി രംഗങ്ങള്‍ പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.. ഒരുപാട് പ്രതീക്ഷകളുമായി പോവാതിരുന്നാല്‍ കണ്ടിരിക്കാം ഈ സിനിമ!