Thondimuthalum Driksakshiyum Movie Review in Malayalam Language

മഹേഷിന്റെ പ്രതികാരം എന്ന പോത്തേട്ടന് ബ്രില്ല്യന്‍സ് തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്തതിന്റെ തീരാനഷ്ടബോധം മനസ്സില്‍ ഉള്ളതിനാലാണ്, അദ്ദേഹത്തിന്റെ രണ്ടാം ബ്രില്ല്യന്സായ തൊണ്ടിമുതല്‍ തിയേറ്ററില്‍ നിന്നും തന്നെ കാണണം എന്നുറപ്പിച്ചത്!! നീട്ടിവലിച്ചെഴുതിയാല് അര പേജ് തികച്ചും വരാത്ത ഒരു കഥയെ അതിമനോഹരമായി വെള്ളിത്തിരയില്‍ സംവിധായകന് വരച്ചുകാട്ടി! ആദ്യാവസാനം പ്രേക്ഷകന് യാതൊരു ബോറടിയുമില്ലാത്ത വിധത്തില്‍ ഒരു ചെറിയ കഥയെ ഭംഗിയായി കൈകാര്യം ചെയ്ത ആ രീതിയാവണം എല്ലാവരും പറയുന്ന ഈ “പോത്തേട്ടന് ബ്രില്ല്യന്‍സ്”
കാസര്‍ഗോഡ് ഒരു ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ 2 ദിവസം, കളവിനും സത്യത്തിനും ഇടയിലൂടെ പോലീസുകാരുടെ റഫറി കളി!! കഥയെന്ന് പറയാന്‍ അതേ ഉള്ളു! പക്ഷെ കഥയിലുപരി ചിത്രത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ സന്ദേശങ്ങള്‍ മറ്റുപലതാണ്!! ഒന്ന്!! തന്റേതല്ലാത്ത കാരണങ്ങളാലോ ഒറ്റ രാത്രിപ്പുറത്തുണ്ടായ ആവേശത്താലോ സംവിധായകനായ ഒരു വ്യക്തിയല്ല ദിലീഷ് പോത്തന്!! അയാള്‍ക്ക് വ്യക്തമായ പ്ലാനുകളും കൃത്യമായ ലക്ഷ്യങ്ങളും ഉണ്ട്!! ഒരു കഥയില്‍ നിന്നുമല്ല ഒരുപാട് സാഹചര്യങ്ങളില്‍ നിന്നുമാണ് പുള്ളി സിനിമ രൂപപ്പെടുത്തുന്നത്!
രണ്ട്!! രാജീവ് രവി എന്ന മനുഷ്യന് ഒരു ക്യാമറാമാന് അല്ല! കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണായിരുന്നു രവിയേട്ടന്റെ ക്യാമറ! അത്രക്ക് ഗംഭീരമായിരുന്നെന്ന് ഇതിലും നന്നായി പറയാന്‍ എനിക്കറിയില്ല!! 😉
മൂന്ന്!!! ഇത്രയും കാലം സുരാജ് എന്ന അഭിനേതാവിനെ മലയാള സിനിമാലോകം ഉപയോഗിച്ചിരുന്നില്ല!! എന്തൊക്കെയോ ആണ് ആ മനുഷ്യന്! ഇനിയും എന്തൊക്കെയോ ആവും ആ മനുഷ്യന്!! മലയാള സിനിമയ്ക്ക് എന്നും ഓര്‍ത്ത് അഭിമാനിക്കാന്‍ പറ്റുന്ന ഒരു പേരായി മാറും സുരാജ് വെഞ്ഞാറമ്മൂട്!!
നാല്!!!! ഫഹദ് ഫാസില്‍! തൊണ്ണൂറുകളിലെ ലാലേട്ടന് ചിത്രങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം ഫീലുണ്ട്! ഒരു ചിരി കൊണ്ടോ അല്ലെങ്കില്‍ ഒരു നോട്ടം കൊണ്ടോ പ്രേക്ഷകരെ ഇളക്കിമറിക്കാന്‍ കഴിവുള്ള നടനാണ് ലാലേട്ടന്! ചില സമയങ്ങളില്‍ ആ ലാലേട്ടനെ ആവാഹിച്ചുകൊണ്ടാണോ ഫഹദ് അഭിനയിക്കുന്നതെന്ന് തോന്നിപ്പോയി! ചില ചിരികളും, നിമിഷ നേരത്തില്‍ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങളുമെല്ലാം ഒരു പ്രത്യേക ഫീല്‍ തന്നു! മിനിമം ഗ്യാരണ്ടിയുള്ള നടനായി ഫഹദ് മാറിയിരിക്കുന്നു!!
മുഖം കാണിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ചു തന്നെ നിന്നു അലന്‍സിയര്‍, പുതുമുഖ നായിക, പിന്നെ സി.ഐ ആയി വേഷമിട്ട പേരറിയാത്ത കലാകാരന് എല്ലാവരും ഗംഭീരമായ പ്രകടനം കാഴ്ചവച്ചു! കണ്ടില്ലെങ്കില്‍ ഒരു വലിയ നഷ്ടമായിരിക്കും എന്നൊരു അഭിപ്രായം എനിക്കില്ലെങ്കിലും കണ്ടാല്‍ നഷ്ടമായിപ്പോയി എന്ന തോന്നല്‍ ഉണ്ടാവില്ലെന്നു ഉറപ്പ്!!